Tuesday, September 7, 2010
ഓര്‍മ്മകള്‍
ഒളിച്ചിരിക്കുകയായിരുന്നു..
കാടിന്റെ ഉള്‍ത്തുടിപ്പുകളറിഞ്ഞ്
മല മടക്കുകള്‍ക്കുള്ളില്‍ നിന്നെപ്പോഴോ പുറപ്പെട്ടു..
ഓര്‍മ്മകള്‍ പതറുന്നു...
താഴെയ്ക്കെത്തവേ
ചോര പൊടിയുന്നുണ്ടായിരുന്നു..
നോവുന്നുണ്ടായിരുന്നു.. ചെറുതായി..
ആര്‍ത്തലച്ചു ചിരിച്ചു, പക്ഷേ, മനസ്..
ഓര്‍മ്മകള്‍ വരണ്ട കൈവഴികളാകുന്നു...
തണുപ്പെന്ന മോഹവും ഉരുകിയകലുന്നു..
സ്വപ്നങ്ങളില്‍ നിന്നു പോലും
പടിയിറക്കപ്പെടുന്ന മലകളെ കണ്ട്
തീക്കാറ്റില്‍ ഉയിരകലുന്ന
പുല്‍നാമ്പുകളെപ്പോലും ഭയന്ന് ..
ഒളിച്ചിരിക്കുന്നു...
ഒരു കുപ്പിയുടെ തടവറയില്‍...
Friday, September 3, 2010
സത്യം
മനസിന്റെ കാണാക്കോണുകളില്‍
അഗ്നി പടരുമ്പോള്‍
പൂമുഖത്തെരിയുന്ന നിലവിളക്കില്‍
കരിന്തിരി പുകയുന്നു..
പുക നിറഞ്ഞ മനസിന്റെ
കരിപിടിച്ച ചുവരുകളില്‍
എണ്ണ കരിഞ്ഞ കല്‍വിളക്കുകളുടെ
നിശ്വാസങ്ങള്‍ ചുട്ടുപൊള്ളുന്നു.
കാലം തെറ്റി വന്ന മഴ
പിന്മുറ്റത്ത് പെയ്തു നിറയുമ്പോള്‍
കവിളിലേയ്ക്കെത്തിയ കണ്ണുനീര്‍ത്തുള്ളികള്‍
ഇടയില്‍ വച്ചെപ്പോഴോ നീരാവിയാകുന്നു ...
മനസിന്റെ വിങ്ങലുകള്‍
വിരലുകളിലേയ്ക്ക്
വിറയലായ് പടരുമ്പോള്‍
ഉള്ളുരുക്കിയിറങ്ങുന്ന സോമരസത്തിനു
ആത്മവിശ്വാസത്തിന്റെ പരിശുദ്ധി ..
ഇന്നിന്റെ ശരിയായി
സ്വയം അവരോധിക്കുമ്പോള്‍
അനുരാഗത്തിന്റെ നിമ്നോന്നതങ്ങള്‍
മാംസദാഹത്തിന പ്പുറത്തെവിടെയോ
അപ്രത്യക്ഷമാകുന്നു...
എങ്കിലും...
ഇപ്പോഴും മാറാതെ നില്‍ക്കുന്നു
കണ്ണുനീരിന്റെ കയ്ക്കുന്ന ഉപ്പുരസം...
അഗ്നി പടരുമ്പോള്‍
പൂമുഖത്തെരിയുന്ന നിലവിളക്കില്‍
കരിന്തിരി പുകയുന്നു..
പുക നിറഞ്ഞ മനസിന്റെ
കരിപിടിച്ച ചുവരുകളില്‍
എണ്ണ കരിഞ്ഞ കല്‍വിളക്കുകളുടെ
നിശ്വാസങ്ങള്‍ ചുട്ടുപൊള്ളുന്നു.
കാലം തെറ്റി വന്ന മഴ
പിന്മുറ്റത്ത് പെയ്തു നിറയുമ്പോള്‍
കവിളിലേയ്ക്കെത്തിയ കണ്ണുനീര്‍ത്തുള്ളികള്‍
ഇടയില്‍ വച്ചെപ്പോഴോ നീരാവിയാകുന്നു ...
മനസിന്റെ വിങ്ങലുകള്‍
വിരലുകളിലേയ്ക്ക്
വിറയലായ് പടരുമ്പോള്‍
ഉള്ളുരുക്കിയിറങ്ങുന്ന സോമരസത്തിനു
ആത്മവിശ്വാസത്തിന്റെ പരിശുദ്ധി ..
ഇന്നിന്റെ ശരിയായി
സ്വയം അവരോധിക്കുമ്പോള്‍
അനുരാഗത്തിന്റെ നിമ്നോന്നതങ്ങള്‍
മാംസദാഹത്തിന പ്പുറത്തെവിടെയോ
അപ്രത്യക്ഷമാകുന്നു...
എങ്കിലും...
ഇപ്പോഴും മാറാതെ നില്‍ക്കുന്നു
കണ്ണുനീരിന്റെ കയ്ക്കുന്ന ഉപ്പുരസം...
Subscribe to:
Posts (Atom)