പുസ്തകങ്ങള്‍ മാത്രം കൂട്ടുകാരായിരുന്ന ബാല്യം മുതല്‍ കയ്യില്‍ കിട്ടുന്നതെന്തും വായിക്കാന്‍ പഠിപ്പിച്ചത് അച്ഛന്. അക്ഷരങ്ങളെ പ്രണയിക്കുന്ന മനസ്സോടെ വളരാന്‍ കഴിഞ്ഞത് എന്റെ പുണ്യമായി കരുതുന്നു. സ്വന്തം മനോരാജ്യങ്ങളില്‍ രാപകല്‍ ഭേദമെന്യ വിഹരിക്കാന്‍ ഇഷ്ടപ്പെടുന്ന, ഏകാന്തതയെ പ്രണയിക്കുകയും ഒപ്പം തന്നെ ചിലപ്പോളെല്ലാം വെറുക്കുകയും ചെയ്യുന്ന, എവിടെനിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന, ഒരിക്കലും അതിന് സാധിക്കാത്ത,
ഒരുപാടു സുഹൃത്തുക്കളുണ്ടായിട്ടും ചിലപ്പോഴൊക്കെ അവരില്‍ നിന്നും വേറിട്ട മനസുമായി
എവിടേക്കോ പോകുന്ന, നഷ്ടങ്ങളില്‍ വേദനിക്കാന്‍ ശ്രമിക്കാത്ത, നേട്ടങ്ങളില്‍ അധികം സന്തോഷിക്കാന്‍ ശ്രമിക്കാത്ത, അക്ഷരങ്ങളെ ആത്മാവായി കരുതുന്ന അക്ഷരങ്ങളുടെ കൂട്ടുകാരി...ഈ ജീവിതം മുഴുവന്‍ യാത്രകള്‍ ചെയ്യാന്‍ ഇഷ്ടം...എല്ലാരേയും ചിരിയോടെ കാണാന്‍ ഇഷ്ടം...വാരാന്ത്യങ്ങളില്‍ വീട്ടിലെത്തുമ്പോള്‍ ചിലുചിലെ സംസാരിക്കുന്ന പഴയ കുട്ടിയാവാന്‍ ഇഷ്ടം..അടുത്ത അമ്പലത്തിലെ ശ്രീലകത്ത്തെ കൃഷ്ണനെ നോക്കി നോക്കിയിരിക്കാന്‍,നോക്കി ചിരിക്കാന്‍ ഇഷ്ടം...ഭക്തി നിറയുന്ന മനസ്സുമായി ചോറ്റാനിക്കര ദേവിയെ തൊഴാനിഷ്ടം ...ഞങ്ങളുടെ സര്പ്പക്കാവില് അന്തിതിരിതെളിയിക്കാനിഷ്ടം .....
രാവിലെ അമ്പലത്തില്‍ പോകുമ്പോള്‍ തോട്ടുവക്കത്തെ ചിറ്റാടയോടും വയലേലകളോടും
കിളികളോടും കാറ്റിനോടും കിന്നാരം പറയാനിഷ്ടം ...
3 comments:
കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
ഇവിടേയും നിറയട്ടെ!!!
ആശംസകള്‍!!
നന്നായിട്ടുണ്ട്
nice work :)
Post a Comment