എന്‍റെ യാത്രകളില്‍
പിന്‍തുടരുന്ന തേങ്ങലുകള്‍ക്ക്
മുഖങ്ങള്‍ ഇല്ലാതാകുന്നു.....
എന്‍റെ പാദങ്ങള്‍
നനവറിഞ്ഞപ്പോള്‍....
ഒഴുകിപ്പരന്നത്
രക്തസാക്ഷിയുടെ ഹൃദയം ......
നാവ് തളര്‍ന്നു കുഴയുമ്പോള്‍
കണ്ണുകളില്‍ വരളുന്ന ശൂന്യത.......
മനസിന്‍റെ പകര്‍ന്നാട്ടം
വന്യമായ രൌദ്രതയിലേക്ക്......
അധികാരത്തിന്‍റെ ഇടനാഴികളില്‍
ആരുടെയോ പരുക്കന്‍ ചുമ.....
ഭയപ്പാട് നിറയുന്ന മനസ്സുമായി
ആകാശം സ്വപ്നം കാണുന്നു....
എന്നോ നഷ്ടമായ നീലിമ.....
പൊഴിയുന്ന അപ്പക്കഷണങ്ങളില്‍
പടരുന്ന ചുവപ്പുരാശിയില്‍
സൂര്യശോഭയാര്‍ന്ന കുരുന്നു മുഖം
ആരെയോ തേടുന്നു.......
അപ്പക്കഷണങ്ങള്‍ക്കായി
കടിപിടി കൂട്ടുന്ന നായ്ക്കളുടെ ശബ്ദം
ഇടനാഴികളില്‍ പ്രതിധ്വനിക്കുന്നു ......
വിലപേശിയുറപ്പിക്കുന്ന കസേരകള്‍ക്ക്
ചോരയുടെ മടുപ്പിക്കുന്ന മണം......
അധികാരത്തിന്‍റെ ഉന്മത്തതയുടെ മണം.....
കുലത്തിന്‍റെ നന്മക്കായി
നീചനായ പുത്രനെ
ഉപേക്ഷിക്കാമെന്ന് ഭാരതവചനം .......
രാജ്യത്തിനായി സ്വന്തം
ജീവിതം മറന്ന അയോദ്ധ്യാപതി......
ഇതിഹാസമായ സ്വന്തം ജീവിതം
സന്ദേശമാക്കിയ പാവം ഗാന്ധിജി ......
രാജ്യത്തിനായി രക്തം ചീന്തിയ,
സ്വയം മറന്നു പോരാടിയ,
യഥാര്‍ത്ഥ ഭാരതീയര്‍ .........
ഇന്ന്,
സ്വാതന്ത്ര്യം സപ്തതിയിലേക്ക്......
പുരോഗതിയുടെ നാമധേയത്തില്‍
ഒരു ജനതയുടെ സ്വത്വം
അടിമത്തത്തിന്‍റെ കണാക്കയങ്ങളിലേക്ക് .........
നാളെ? ........
നമുക്കു പറയാം.....
ഇവിടെയൊരു സംസ്കാരമുണ്ടായിരുന്നു ........
നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച,
ലോകഃ സമസ്താഃ സുഖിനോ ഭവന്തു
എന്ന് പ്രാര്‍ത്ഥിച്ച........
ആര്‍ഷ ഭാരത സംസ്കാരം...........
Subscribe to:
Post Comments (Atom)
No comments:
Post a Comment