Monday, August 18, 2008

അഗ്നിതാരങ്ങള്‍


പ്രതീക്ഷയുടെ മുള്‍ക്കിരീടത്തിന് കനം വയ്ക്കുന്നു
മൂടുപടത്തിനുള്ളില്‍ കാക്ക ചികയുന്നു
എന്തിനോ വേണ്ടി കരഞ്ഞൊരാ കുഞ്ഞിന്‍റെ
അധരത്തില്‍ വീണു പടര്‍ന്നു കണ്ണീര്‍ക്കണം.
ചിന്താ സരണിയില്‍ ശ്മശാന മൂകത
ദിവാസ്വപ്നത്തില്‍ ചിതറിയ വളത്തുണ്ടുകള്‍
രാത്രിയിലെ മഴയ്ക്ക് ചൂട് കൂടുന്നു
ഉരുകി വീഴുന്നു ആകാശം കല്ക്കരിത്തുണ്ടുപോലെ
ആരോ പറഞ്ഞു മരണം കോമാളിയാണെന്ന്
നിഴല്‍ പോലെ കൂടുന്ന കൂട്ടുകാരന്‍
നഷ്ടങ്ങളുടെ കഥകള്‍ അടുപ്പത്ത് വേകുമ്പോള്‍
പുറമെ പുഞ്ചിരി മേമ്പൊടി ചേര്‍ത്തു ഞാന്‍
ഇന്നെന്റെ കണ്ണും കരവും വിറയ്ക്കുന്നു
എന്തിനോ വേണ്ടി പിടയുന്നു മാനസം
മറിഞ്ഞു വീഴുന്ന തൂലികാഗ്രത്തിലെ
മഷിയെന്റെ മനസ്സില്‍ പടരുന്നു വീണ്ടും
എത്രയോ കാതം നടന്നു തളര്‍ന്നു ഞാന്‍
നീയെന്റെ ചാരെയെന്നോര്‍ത്തു കൊണ്ടേ
പതിയെ നടത്തം നിറുത്തി നോക്കേ
പദനിസ്വനങ്ങള്‍ അകന്ന പോലെ...
നിദാഘ മൌനത്തിന്റെ ചെപ്പില്‍ മയങ്ങവേ
നെഞ്ചില്‍ തറച്ചതൊരു കൊള്ളിമീനായ്
ചിന്നിച്ചിതറിയ രുധിരത്തിന്‍ ശോഭയില്‍
കാഴ്ച്ചയില്‍പ്പെട്ടവ അഗ്നിതാരങ്ങളായ്....

3 comments:

മാംഗ്‌ said...

മഴയും മരണവും അഗ്നിനക്ഷത്രങ്ങളും
ഇഷ്ടമായി ഒരുപാട്‌ നല്ല വരികൾ

അജയ്‌ ശ്രീശാന്ത്‌.. said...

"നല്ല ആശയമാണ് നിങ്ങളുടെ വരികളില്‍...
തിരഞ്ഞെടുക്കുന്ന പ്രമേയവും..കൊള്ളാം..
എഴുതിയ വരികള്‍ തന്നെ
കാവ്യാത്മകമാക്കാന്‍ ശ്രദ്ധിക്കുക..
അങ്ങനെയെന്കില്‍..
താങ്കളുടെ കവിതകള്‍..
അല്പം കൂടി ആസ്വാദ്യത
നേടിയെടുക്കും.. സംശയമില്ല...
ആശംസകള്‍ എഴുത്ത് തുടരുക...

(നിങ്ങളുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യപെടുന്നുവോ..
എന്നത് സംശയമാണ്...കമന്റ് നോട്ടിഫിക്കേഷന്‍
അഡര്സ്സിന്റെ സ്ഥാനത്ത് മറുമൊഴികള്‍@ ജി മെയില്‍ .കോം
എന്ന് ടൈപ്പ് ചെയ്തു നോക്കൂ...... )

Unknown said...

kollattooooooooooooo